കൊയിലാണ്ടിയിൽ ദേശീയപാത വികസനം വില നിര്‍ണയം ആരംഭിച്ചു

കൊയിലാണ്ടി: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയം ആരംഭിച്ചു.ഇരിങ്ങല്‍ മുതല്‍ നന്തി വരെയുള്ള ഭാഗത്തെ ഭൂമിയുടെ വിലയാണ് നിര്‍ണയിക്കുന്നത്. ഇതിനായി 2009 മുതല്‍ 2010 വരെ ജനുവരി ആദ്യംവരെയുള്ള ഏറ്റവും വില കൂടിയ പത്ത് ആധാരങ്ങള്‍ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഏറ്റവും വിലയുള്ള അഞ്ച് ആധാരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. സ്പെഷല്‍ തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് ഇത് പുരോഗമിക്കുന്നത് . ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോഴുള്ളതിനെക്കാള്‍ ഇരട്ടി വില ലഭിക്കുന്ന തരത്തിലാണ് വില നിര്‍ണയം നടത്തുക എന്നാണ് വിവരം. ഈ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ക്ക് കൈമാറും. സ്പെഷല്‍ തഹസില്‍ദാര്‍ രാജീവന്റെ നേതൃത്വത്തിലാണ് വില നിര്‍ണ്ണയം നടത്തുന്നത്.
