KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ട് ഒഴിവാക്കാൻ ധാരണയായി

കൊയിലാണ്ടി > തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം രാഷ്ട്രീയപാർട്ടികളുടെ കലാശക്കൊട്ടും പ്രകടനങ്ങളും പാടില്ല എന്ന് കൊയിലാണ്ടി പോലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെയും പത്രപ്രവർത്തകരുടെയും യോഗത്തിൽ ധാരണയായി. സർക്കിൾ ഇൻസ്‌പെക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. നാഷണൽ ഹൈവെ തടസ്സപ്പെടുന്നത് ഒഴിവാക്കാനും ക്രമസമാധാനം മുൻനിർത്തിയുമാണ് യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ സി. പി. ഐ. എം. ഏരിയാ സെക്രട്ടറി കെ. കെ.മുഹമ്മദ്, അഡ്വ: വിജയൻ, അഡ്വ: സുനിൽ മോഹൻ, വായനാരി വിനോദ്, സർക്കിൾ ഇൻസ്‌പെക്ടർ ആർ. ഹരിദാസ്, സബ്ബ് ഇൻസ്‌പെക്ടർ നിപുൺ ശങ്കർ, കൊയിലാണ്ടിയിലെ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Share news