കൊയിലാണ്ടിയിൽ തിങ്കളാഴ്ച സി.പി.ഐ.(എം) ഹർത്താൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തിങ്കളാഴ്ച സി.പി.ഐ.(എം) ഹർത്താൽ. പുളിയഞ്ചേരി കെ. ടി. എസ്. വായശാലക്ക് നേരെ അക്രമം നടത്തി 7 സി. പി. ഐ. (എം) പ്രവർത്തകരെ കൊലപ്പെടുത്താൻ നടത്തിയ ആർ.എസ്.എസ്. നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഹർത്താൽ നടത്താൻ സി.പി.ഐ.(എം) ആഹ്വാനം ചെയ്തു.
വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ പോലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

