കൊയിലാണ്ടിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി. വീടുകൾ തകർന്നു

തെങ്ങ് വീണ് തകര്‍ന്ന കേളോത്ത് ദാമോദരന്റെ വീട്
കൊയിലാണ്ടി: ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതിവിതരണം താറുമാറായി. മാവ് കടപുഴകി വീണ് മാണിക്യം വീട്ടിൽ ഗോവിന്ദൻ നായരുടെ വിട്ടിലെ ആലയും വീടിനോട് ചേർന്നുള്ള കുളിമുറിയും, തെങ്ങ് വീണ് കേളോത്ത് ദാമോദരന്റെ വീടും തകര്‍ന്നു.
വിയ്യൂർ വിഷ്ണു ക്ഷേത്രത്തിന് സമീപം പ്രണവം ബാബുവിന്റെ വീടിന് മുകളിൽ തേക്ക് മരം വീണു. സമീപ പ്രദേശങ്ങളിൽ ഒട്ടേറെ തെങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളും മുറിഞ്ഞു വീണിട്ടുണ്ട്.

