കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഡിവൈഎഫ്‌ഐയും കോൺഗ്രസ്സും ഏറ്റുമുട്ടി. ഇഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കോൺഗ്രസ്സ് പ്രവർത്തകരും മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അക്രമിക്കാൻ ശ്രമം നടത്തിയ യൂത്ത് കോൺഗ്രസ്സ് നടപടിയിലും പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനവുമായി മുന്നോട്ട് പോകുന്നതിനിടയിൽ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് എത്തിയപ്പോഴാണ് ചെറിയ സംഘർഷത്തിലേക്ക് നീങ്ങിയത്. ഉടൻതന്നെ ഇരുവിഭാഗത്തിലേയും നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷം അവസാനിച്ചത്. സംഭവത്തിൽ കോൺഗ്രസ്സ് നോർത്ത് മണ്ഡലം പ്രസിഡണ്ട് കെ.പി. നിഷാദിന് നിസ്സാര പരിക്കേറ്റു.

