കൊയിലാണ്ടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തില്‍ ജമീല പ്രചാരണ രംഗത്തിറങ്ങി
കൊയിലാണ്ടി: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കാനത്തില്‍ ജമീല വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. ചുമരെഴുത്തുകളും തുടങ്ങി.

കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസികളെ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ടി.വി. ചന്ദ്രഹാസന്‍, സതീഷ് ചന്ദ്രന്, സലാം കാക്കച്ചികണ്ടി, പി.ബഷീര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ഇടതുമുന്നണി മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് വെള്ളിയാഴ്ച നാലിന് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കും.





