KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ മാജിക് അക്കാദമി

കൊയിലാണ്ടി: മാജിക് അഭ്യസിക്കാനും അവതരിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി കൊയിലാണ്ടിയില്‍ മാജിക് അക്കാദമി ആരംഭിക്കുന്നു. കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ പെരുവട്ടൂര്‍ ഉജ്ജയിനിയിലാണ് അക്കാദമി തുടങ്ങുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ശ്രീജിത്ത് വിയ്യൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മെയ് 27-ന് വൈകീട്ട് അഞ്ചു മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാന്ത്രികരായ ശ്രീധരന്‍ വിയ്യൂര്‍, ആചാര്യ ബി.എല്‍.കൃഷ്ണ, പി.കെ.കെ.പന്തലായനി എന്നിവരെ ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘മറക്കരുതീ ചൂട്’ എന്ന സന്ദേശമുള്‍ക്കൊള്ളുന്ന ‘ഗ്രീന്‍ മാംഗോ ട്രീ’ എന്ന മാജിക് ഷോ മാന്ത്രികന്‍ ഷംസുദ്ദീന്‍ ചെറുപ്പശ്ശേരി അവതരിപ്പിക്കും. മാങ്ങ അണ്ടി നിമിഷ നേരം കൊണ്ട് മുളച്ച് മാവായി വളര്‍ന്ന് അതില്‍ നിന്ന് ചുനചുരത്തുന്ന പച്ചമാങ്ങകള്‍ പറിച്ചെടുക്കുന്ന ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ജാലവിദ്യയാണിത്. പത്രസമ്മേളനത്തില്‍ മേലൂര്‍ വാസുദേവന്‍, എം.ജി.ബല്‍രാജ്, പി.കെ.ഷാജി എന്നിവരും പങ്കെടുത്തു.

Share news