കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുന്‍കരുതല്‍ ജാഗ്രതായോഗം ചേര്‍ന്നു

കൊയിലാണ്ടി: സര്‍ക്കാറിന്റെയും വിവിധ ഏജന്‍സികളുടെയും കാലാവസ്ഥാ മുന്നറിയിപ്പിനെതുടര്‍ന്ന് കൊയിലാണ്ടിയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടിയന്തിര മുന്‍കരുതല്‍ ജാഗ്രതായോഗം ചേര്‍ന്നു. ശക്തമായ ചുഴലിക്കാറ്റും അതിതീവ്രമഴയും തീരത്തോടടുക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ തീരദേശ നിവാസികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തീരദേശ നഗരസഭാംഗങ്ങള്‍, തീരദേശത്തെ വിവിധ സംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേര്‍ന്നത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്റെ അദ്ധ്യക്ഷതയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനീഷ് കുമാര്‍, ഫിഷറീസ് ഓഫീസര്‍ ശ്യാംചന്ദ്, ഫയര്‍ ഏന്റ് റെസ്‌ക്യു ഓഫീസര്‍ സി.കെ. ആനന്ദന്‍, പൊലീസ് എ.എസ്.ഐ. സുലൈമാന്‍, നഗരസഭാംഗങ്ങളായ എന്‍.കെ. ഭാസ്‌കരന്‍, ദിവ്യ സെല്‍വരാജ്, കെ. വിജയന്‍, കെ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
തീരദേശ നഗരസഭാംഗങ്ങളുടെ നേതൃത്വത്തില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയവരുടെയും തിരിച്ച് വന്നവരുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക, മുന്നറിയിപ്പുകള്‍ പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുവാന്‍ ക്ഷേത്രകമ്മിറ്റി, മഹല്ല്കമ്മിറ്റി, അരയസമാജം എന്നിവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, രാത്രികാലങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനം ഉറപ്പ് വരുത്തുക, ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥാനങ്ങള്‍ മുന്‍കൂട്ടി കൃത്യമായി നിശ്ചയിക്കുക, അവശ്യഘട്ടത്തിലേക്ക് വേണ്ട ഭക്ഷണസാധനങ്ങളും സാമഗ്രികളും ശേഖരിച്ച് വെക്കുക, അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനാവശ്യമായ ലൈഫ് ജാക്കറ്റുകളും മറ്റും കൃത്യമായ ഇടത്തില്‍ സൂക്ഷിക്കുക, അപകടസാദ്ധ്യതയില്‍ ആശങ്കയുള്ളവരും രക്ഷാപ്രവര്ത്തനത്തിലേര്പ്പെ ടുന്നവരും സുരക്ഷാകിറ്റുകള്‍ സൂക്ഷിക്കുക, അവശ്യ വസ്ത്രങ്ങള്‍ ഉറപ്പ് വരുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. വിപുലമായ യോഗം ഉടന്‍ തന്നെ വിളിച്ച് ചേര്‍ക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
