കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് 3 മരണം

കൊട്ടിയം> കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. 12 പേര്‍ക്ക് പരിക്കേറ്റു . ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്‌റ്ററും ഒരു യാത്രക്കാരനുമാണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

