കൊട്ടാരക്കരയില്‍ വാഹനാപകടം; രണ്ട് മരണം
കൊട്ടാരക്കര: കൊട്ടാരക്കരക്ക് സമീപം സദാനന്ദപുരത്ത് കാര്‍ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കടുത്തുരുത്തി സ്വദേശികളായ അരുണ്‍ പീതാംബരന്‍, ടിനു എന്നു വിളിക്കുന്ന ഷബാസ് നൗഷാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു അപകടം.
