കൈരളി ഓഡിറ്റോറിയത്തിൽ നാളെ മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ്
കൊയിലാണ്ടി: നാളെ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ മൊബൈൽ മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തുന്നതായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ അറിയിച്ചു. ആൻ്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണ് നടത്തുന്നത്. രാവിലെ 10 മണി മുതൽ ആരംഭിക്കും. നഗരസഭ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഉൾപ്പെടെയുള്ളവർ, രോഗിയുമായി സമ്പർക്കത്തിലുള്ളവർ, രോഗലക്ഷണമുള്ളവർ എന്നിവരെ പ്രത്യേകം പരിഗണിക്കുന്നതാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

