KOYILANDY DIARY.COM

The Perfect News Portal

കേരള സ്ട്രൈക്കേഴ്സിന് ഉജ്ജ്വല വിജയം

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിന് ഉജ്ജ്വല വിജയം. ചെന്നൈ റൈനോസിനെയാണ് കേരളം ഞെട്ടിപ്പിയ്ക്കും വിധത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ടീമിന്റെ സെമി പ്രതീക്ഷകള്‍ പൂത്തു തളിര്‍ത്തു. ഏഴ് വിക്കറ്റിനാണ് അമ്മ കേരള സ്ട്രൈക്കേഴ്സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ അരുണ്‍ ബെന്നി ആയിരുന്നു കേരളത്തിന്റെ വിജയശില്‍പി. മറ്റൊരു മത്സരത്തില്‍ ശ്രീശാന്ത് പരിശീലിപ്പിച്ച തെലുഗു വാരിയേഴ്സ് കര്‍ണാടക ബുള്‍ഡോസേഴ്സിന് മുന്നില്‍ മുട്ടുമടക്കി.

ഒരു ഹാട്രിക് അടക്കമാണ് ബെന്നി അഞ്ച് വിക്കറ്റുകള്‍ പിഴുതത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം തുടക്കത്തില്‍ അല്‍പം പതറിപ്പോയി. രണ്ടക്കം തികയ്ക്കാനാകാതെ രാജീവ് പിള്ളപുറത്തായതോടെ കേരളനിര നിരാശയിലായി.ഒടുവില്‍ ബെന്നി തന്നെയാണ് കേരളത്തിന്റെ ബാറ്റിംഗിലും തുണയായത്. 32 പന്തില്‍ നിന്നാണ് ബെന്നി 68 റണ്‍സ് അടിച്ചെടുത്തത്. ബെന്നിയ്ക്കൊപ്പം ചേര്‍ന്ന അര്‍ജ്ജുനും മികച്ച പ്രകടനം പുറത്തെടുത്തു. 16 പന്തില്‍ അര്‍ജ്ജുന്‍ 24 റണ്‍സെടുത്തു.

 

 

Share news