കേരള സീനിയർ സിറ്റിസൺസ് ഫോറം ഓണാഘോഷവും കുടുംബസംഗമവും നടത്തി

കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. വി. ബാലകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുറവങ്ങാട് സെൻട്രൽ യു. പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ ടി. കെ. വാസുദേവൻ നായർ അദ്ധ്യക്ഷതവഹിച്ചു. കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി അംഗം ഇ. കെ. ഗോവിന്ദൻ നായർ മുഖ്യ പ്രഭാഷണം നടത്തി. മഠത്തിൽ ബാലകൃഷ്ണൻ നായർ, എ. കെ. ദാമോദരൻനായർ എൻ. ഇ. മോഹനൻ നമ്പൂതിരി ഇ. കെ. പ്രജേഷ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഓണസദ്യയും, യോഗ, മുദ്ര, ഹീലിംഗ് എന്നീ വിഷയത്തിൽ യോഗാചാര്യ സ്വാമി പ്രേം പ്രകാശ് ഓഷോധാര ക്ലാസ്സെടുത്തു. പി. എൻ ഗോപിനാഥൻ സ്വാകതവും, എൻ .കെ. നാരായൺ നന്ദിയും പറഞ്ഞു.
