കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് കെ.ഹസ്സൻകോയ ഉൽഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദ നെയും, മാധ്യമരംഗത്തെ പ്രവർത്തനത്തിന് രാജേഷ് പറമ്പിലിനെയും പൊന്നാടയണിച്ച് ആദരിച്ചു.
എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെയും, പീടികതൊഴിലാളികളുടെയും, ചുമട്ട് തൊഴിലാളികളുടെയും മക്കൾക്ക് അവാർഡുകളും ഉപഹാരങ്ങളും ഫയർസ്റ്റേഷൻ ഓഫീസർസി.പി.ആനന്ദനും, മലമ്പാർ ചാനൽ ബ്യൂറോ ചീഫ് രാജേഷ് പറമ്പിലും സമ്മാനിച്ചു. ഐ.എസ്.ടി.ടി.ഗോൾഡ് മെഡൽ ജേതാവ് ഫാത്തിമ ഹസൂനയ്ക്ക് പ്രത്യേക പുരസ്കാരം സംസ്ഥാന സെക്രട്ടറി വി.സുനിൽകുമാർ സമ്മാനിച്ചു.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി.കെ.കുഞ്ഞിമൊയ്തിൻ, ജില്ലാ വൈസ് പ്രസിഡണ്ട് ബൈജു (വടകര), നാസർ ഇമ്പീരിയൽ, ജില്ലാ സെക്രട്ടറി സി.വി.സുധാകരൻ, കെ.കെ.ഫാറൂഖ്, ഗിരീഷ് ശ്രീ ദീപം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ സംസ്ഥാന ഭാരവാഹികളെ യൂണിറ്റ് ഭാരവാഹികളായ സി.കെ.സുനിൽകുമാർ, ഇ.രവി, ബാലകൃഷ്ണൻ ദീപ്തി, താജിബ് തുടങ്ങിയവർ പൊന്നാടയണിയിച്ചു.

