കേരള കർഷകസംഘം കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കേന്ദ്ര ഗവൺമെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം എ. എം. സുഗതൻ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. പി. വേണുമാസ്റ്റർ, ഇ. അനിൽകുമാർ, അപ്പു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി. കെ. ഭരതൻ സ്വാഗതം പറഞ്ഞു.

