കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS) യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS) യാഥാർഥ്യമാകുന്നു. ആദ്യ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. ആറു പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS) യാഥാർഥ്യമാകുന്നത്. സ്ട്രീം ഒന്നിൽ എസ് മാലിനിയും, രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും, മൂന്നാം സ്‌ട്രീമില്‍ അനൂപ് കുമാറും ആദ്യ റാങ്ക് കരസ്ഥമാക്കി. നവംബർ ഒന്നിനാണ് പുതിയ സർവീസിന് തുടക്കമാകുന്നത്.

105 തസ്‌തികകളിലേക്കാണ് ആദ്യ നിയമനം ഉണ്ടാവുക. ഒരു വർഷമായിരിക്കും റാങ്ക് ലിസ്റ്റ് കാലാവധി. കോവിഡ് പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ പരീക്ഷകൾ നടത്തുവാനും അധിക കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാനും പി എസ് സിക്ക് സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.


