കേരളാ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഫെഡറേഷൻ ബാലുശ്ശേരി അർബൻ ബാങ്കിന് മുമ്പിൽ ധർണ നടത്തി

ബാലുശ്ശേരി: കേരളാ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഫെഡറേഷൻ ബാലുശ്ശേരി അർബൻ ബാങ്കിന് മുമ്പിൽ ധർണ നടത്തി. കേരളത്തിലെ അർബൻ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നയങ്ങളിൽ പ്രതിഷേധിച്ചാണ് കേരളാ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഫെഡറേഷൻ്റെ ആഹ്വാന പ്രകാരം ബാലുശ്ശേരി അർബൻ ബാങ്കിന് മുമ്പിൽ ധർണ നടത്തിയത്. ഇസ്മയിൽ കുറുമ്പൊയിൽ ധർണ ഉദ്ഘാടനം ചെയ്തു. ഗിരിധരൻ അധ്യക്ഷനായി. സിധീഷ്, സി.ഗംഗാധരൻ, എൻ. രാധാകൃഷ്ണൻ, പി.കെ. ജിതേഷ് കുമാർ എന്നിവർ സംസാരിച്ചു.

