KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ 3500 ഓണച്ചന്തകള്‍ തുടങ്ങും: എം.മെഹബൂബ്

കോഴിക്കോട്: കേരളത്തില്‍ 3500 ഓണച്ചന്തകള്‍ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് പറഞ്ഞു. ഓണച്ചന്തകള്‍ക്കായി കേരള സര്‍ക്കാര്‍150 കോടി അനുവദിച്ചിട്ടുണ്ട്.

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ്കെ.പി അജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. സാധാരണക്കാരുടെ റേഷന്‍ വിഹിതം പോലും വെട്ടിക്കുറച്ച്‌, രാജ്യത്തെ കൊള്ളയടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ അതിജീവനത്തിന്റെ ബദലുമായി ക്രിയാത്മകമായി ഇടപെടാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് മെഹബൂബ് അഭിപ്രായപ്പെട്ടു.

ഫെഡറേഷന്‍ സ്ഥാപക നേതാക്കളെയും വിരമിച്ച ജീവനക്കാരെയും ആദരിച്ചു. എസ്.എസ്.എല്‍.സി , സിബിഎസ് ഇ, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ മക്കള്‍ക്ക് പ്രോത്സാഹന അവാര്‍ഡുകള്‍ സമ്മാനിച്ചു. വി.ബി.പത്മകുമാര്‍ , പി വി ജയദേവ് , എം രാജു എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *