KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ രണ്ടാം വിമോചന സമരത്തിനാണ‌് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്: കോടിയേരി ബാലകൃഷ‌്ണന്‍

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം വിമോചന സമരത്തിനാണ‌് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍. സുപ്രീം കോടതി വിധിയുടെ മറവില്‍ ആര്‍എസ‌്‌എസ‌് കലാപത്തിന‌് ശ്രമിക്കുകയാണ‌്. അതിന‌് കൂട്ടുനില്‍ക്കുകയാണ‌് കോണ്‍ഗ്രസ‌്. ആര്‍എസ‌്‌എസിന്റെ മെഗാഫോണായി കെപിസിസി നേതൃത്വം മാറി. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ബിജെപിയുടെ ഏജന്റായി. ശബരിമല വിഷയത്തില്‍ നടക്കുന്ന സമരം സംബന്ധിച്ച എസ‌്‌എന്‍ഡിപി നിലപാട‌് സ്വാഗതാര്‍ഹമാണ‌്.

ഇപ്പോള്‍ നടക്കുന്ന സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട‌് വിപുലമായ ജനകീയ പ്രചാരണ പരിപാടി നടത്തുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത‌് മാധ്യമപ്രവര്‍ത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണായക പങ്ക‌് വഹിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനമാണ‌് എസ‌്‌എന്‍ഡിപി. ആ ദൗത്യം തന്നെയാണ‌് അവര്‍ ഇപ്പോഴും ഏറ്റെടുത്തിരിക്കുന്നത‌്. മന്നത്ത‌് പത്മനാഭന്റെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എന്‍എസ‌്‌എസും തയ്യാറാവാണം. കേരളത്തില്‍ പലയിടത്തായി ആര്‍എസ‌്‌എസുകാര്‍ ദേവസ്വം ബോര്‍ഡ‌് ഓഫീസുകള്‍ ആക്രമിച്ചതും മന്ത്രിമാരെ ആക്രമിക്കാന്‍ ശ്രമിച്ചതും കലാപ ശ്രമങ്ങളുടെ ഭാഗമാ‌ണ‌്‌. ശബരിമല വിഷയത്തില്‍ ബിജെപിയ്‌ക്ക‌് ഇരട്ടത്താപ്പാണ‌്.

ബിജെപി കേന്ദ്ര നേതൃത്വം ആദ്യം സുപ്രീം കോടതി വിവിധയെ സ്വാഗതം ചെയ‌്തതാ‌ണ‌്. പിന്നീട‌് രാഷ‌്ട്രീയ മുതലെടുപ്പിന് സര്‍ക്കാരിനെതിരായി ജനങ്ങളെ ഇളക്കിവിടുകയാണ‌്. സുപ്രീം കോടതി വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ ഉത്തരവ‌് മറികടക്കാന്‍ നിയമ നിര്‍മാണത്തിന‌് തയ്യാറുണ്ടോ എന്ന‌് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ബിജെപി നേതൃത്വം വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട‌് ആത്മഹത്യാപരമാണ‌്. ഈ നിലപാട‌് തിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Advertisements

സ‌്ത്രീക്കും പുരുഷനും തുല്ല്യ അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയാണ‌് ഇന്ത്യയിലേത‌്. നിയമവാഴ‌്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത‌് ഈ വിധി നടപ്പാക്കുക മാത്രമേ നിര്‍വാഹമുള്ളൂ. ഭരണഘടനയെയും നിയമാവഴ‌്ചയെയും വെല്ലുവിളിക്കുന്ന സമരമാണ‌് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത‌്. കേരളത്തിന്റെ മത നിരപേക്ഷ പാരമ്ബര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി ഇതിനെ കാണണം. ആര്‍എസ‌്‌എസിന‌് വിധേയമായി കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ശബരിമല കേസില്‍ സിപിഐ എം കക്ഷിയല്ല. ഞങ്ങള്‍ അങ്ങോട്ട‌് സ‌്ത്രീകളെയൊ പുരുഷന്മാരെയൊ കൂട്ടിക്കൊണ്ടുപോകാന്‍ നടക്കുന്നവരല്ല.

ശബരിമലയിലേക്കെന്നല്ല ഒരു ക്ഷേത്രത്തിലേക്കും ആളെ കൂട്ടുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ ഒരു ക്ഷേത്രത്തിനും എതിരുമല്ല. ആചാരങ്ങള്‍ സംബന്ധിച്ച‌ അഭിപ്രായങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുകയാണ‌് വേണ്ടത‌്. ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ കേരളത്തിന്റെ പാരമ്ബര്യത്തിന‌് യോജിച്ചതല്ല-കോടിയേരി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *