കേരളത്തിലേക്കുള്ള യാത്രക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ പിന്‍വലിച്ചു

മനാമ: നിപാ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ പിന്‍വലിച്ചു. കേരളം നിപയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിന്റെ പാശ്ചാത്തലത്തിലാണ് നടപടി.
നിപാ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും ശമിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ലഭിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെയ് 24 നാണ് യുഎഇ കേരളത്തിലേക്ക് അത്യാവശ്യമില്ലാതെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. നിപാ വൈറസിന്റെ ക്ഷണങ്ങളുമായെത്തുന്നവരുണ്ടോയെന്നു നിരീക്ഷിക്കാന്‍ മെയ് 30നു രാജ്യത്തെ വിമാനത്താവള അധികൃതര്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. വേനല്‍ അവധി അടുത്ത പശ്ചാത്തലത്തില്‍ നിപാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വിദേശ യാത്രകള്‍ നടത്തുന്നവര്‍ യാത്രയ്ക്കു നാലോ ആറോ ആഴ്ചകള്‍ക്കു മുമ്ബ് തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കുകളിലെത്തി ഡോക്ടര്‍മാരെ കാണണം. ആരോഗ്യ ഭീഷണികള്‍ കണക്കിലെടുത്ത് ആവശ്യമായ പരിശോധനകളും അതതു രാജ്യങ്ങള്‍ക്കാവശ്യമായ വാക്സിനുകളും എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

