കേരളം ഇടതുമുന്നണി തൂത്തുവാരും: സീതാറാം യെച്ചൂരി
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഇടതുമുന്നണി തൂത്തുവാരുമെന്ന് സി. പി. ഐ. എം. അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. പരിപാടിയിൽ മണ്ഡലം കമ്മറ്റി ചെയർമാൻ ഇ.കെ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. വിശ്വൻ, കെ. ദാസൻ, അഡ്വ: കെ സത്യൻ തുടങ്ങിയവർ സംസാരിച്ചു.
