കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ.ആര് മീരക്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ.ആര് മീരക്ക്. ആരാച്ചാര്‍ എന്ന കൃതിക്കാണ് പുരസ്കാരം. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ് ആരാച്ചാരുടെ കഥ പറയുന്ന മീരയുടെ നോവലിന് 2013ലെ ഓടക്കുഴല്‍ പുരസ്കാരം, 2014ലെ വയലാര്‍ പുരസ്കാരം, 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ജനിച്ച കെ ആര് മീര മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായിരുന്നു.
