കേന്ദ്ര പ്രാതിനിധ്യം ഉറപ്പാക്കുന്നതുവരെ കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം മാറ്റണം: ബി.ജെ.പി

കൊയിലാണ്ടി: ഫിഷിംഗ് ഹാർബർ ഉൽഘാടനത്തിൽ കേന്ദ്ര പ്രാതിനിധ്യം ഉറപ്പാക്കുന്നതു വരെ ഉദ്ഘാടനം മാറ്റണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താത്ത സംഭവത്തിൽ ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സർക്കാർ പ്രതിനിധികളെയോ.കേന്ദ്ര മന്ത്രിമാരുടെയോ പ്രതിനിധ്യം ഉറപ്പാക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചത്. ഇക്കാര്യം. ഉദ്ഘാടന സ്വാഗത സംഘത്തിൽ ബി.ജെ.പി പ്രതിനിധികൾ ചുണ്ടി കാണിച്ചപ്പോൾ സ്ഥലം എം.എൽ.എ. കേന്ദ്ര പ്രാതിനിധ്യം ഉറപ്പാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായി ബി. ജെ. പി. നേതാക്കൾ പറഞ്ഞു. എന്നാൽ നടപടിയുണ്ടായില്ല. നേതാക്കൾ ആരോപിച്ചു.
ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം നേതാക്കൾ കേരള ഫിഷറീസ് മന്ത്രിക്ക് പരാതി അയച്ചെങ്കിലും, കേന്ദ്രത്തെ അറിയിച്ചതായി മാത്രമെ മറുപടി നൽകിയുള്ളൂ. കേന്ദ്ര മന്ത്രിയുടെ തിയ്യതി കിട്ടുന്നത് വരെ ഉദ്ഘാടന തിയ്യതി മാറ്റിവെക്കാൻ ബി.ജെ.പി പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും സ്ഥലം എം.എൽ.എയും. സംഘാടകസമിതിയും തയ്യാറായില്ല. കേന്ദ്ര സംസ്ഥാന സംരഭമായ ഹാർബറിന്റെ ഉദ്ഘാടനത്തിന് അടിച്ച പോസ്റ്ററിൽ പോലും ഇത് പരാമർശിച്ചില്ല.

കേന്ദ്ര പ്രാതിനിധ്യം ഉറപ്പാക്കുന്നതു വരെ ഉദ്ഘാഘാടനം മാറ്റിക്കണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രി തലത്തിൽ ഇടപെട്ട് അടിയന്തിരമായി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഹാർബറിന്റെ നിർമ്മാണത്തിന് പകുതി തുക കേന്ദ്ര സർക്കാറാണ് വഹിച്ചത് എന്നിരിക്കെ കേന്ദ്രത്തെ പരിപൂർണ്ണമായും അവഗണിച്ച് മുന്നോട്ടു പോകുന്നത് പ്രതിഷേധാർഹമാണ് വരും കാലങ്ങളിൽ സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ വിഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്.

ഇത്തരം നടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. ടി.കെ. പത്മനാഭൻ, വായനാരി വിനോദ്, കെ. വി. സുരേഷ്, വി. കെ. ജയൻ, കെ.പി.എൽ. മനോജ് തുടങ്ങിയവർ ലെലാരിച്ചു.

