കേന്ദ്ര നയത്തിനെതിരെ സി.ഐ.ടി.യു ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾ വസാനിപ്പിക്കുക, ഖാദി മേഖല നവീകരിച്ച് തൊഴിലും കൂലിയും സംരക്ഷിക്കുക, തൊഴിൽ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 7500രൂപയും, 10കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തുടങ്ങിയ ആവശ്യങ്ങളുയർത്തി, ഖാദി വർക്കേഴ്സ് യൂണിയൻ (സി. ഐ. ടി. യു.) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി. ഐ. ടി. യു. ഏരിയ പ്രസിഡണ്ട്, എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു, പി. കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു, എൻ. പത്മിനി, രുഗ്മിണി എന്നിവർ സംസാരിച്ചു.

