കെ. സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോയി

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. തനിക്ക് ജാമ്യം ലഭിക്കും എന്ന് മനസിലായതോടെ പൊലീസ് വീണ്ടും കള്ളക്കേസ് ചുമതത്തിയിരിക്കുകയാണ് എന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതിന്റെ ഭാഗമായാണ് ചിറ്റാന്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് പൊലീസിന് പരുക്കേല്‍പ്പിച്ചു എന്നുമുള്ള കേസ് ചുമത്തിയിരിക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സുരേന്ദ്രനെ കോഴിക്കോട് എത്തിച്ചത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി എന്നാരോപിച്ച് ഇന്നലെയും ഇന്നും ബിജെപി പ്രവര്‍ത്തകര്‍ സബ്ജയിലിനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രാവിലെ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

സുരേന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഇന്നലെതന്നെ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് എത്തിക്കുകയും ഇന്ന് രാവിലെയോടെ കണ്ണൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

