കെ. റെയിൽ: ദുരിതമനുഭവിക്കുന്നവർക്ക് പൂർണ്ണ പിന്തുണ-പ്രതീക്ഷ റെസിഡൻ്റ്സ് അസോസിയേഷൻ
കൊയിലാണ്ടി: ആനക്കുളം പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ (കൊല്ലം) നേതൃത്വത്തിൽ കെ. റെയിൽ പദ്ധതിയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന കളത്തിൽ-താമരമംഗലം പ്രദേശത്തുകാരുടെ യോഗം ചേർന്നു. യോഗത്തിൽ ഇരുപത്തിഅഞ്ചോളം ആളുകൾ പങ്കെടുത്തു. യോഗത്തിൽ കെ. റെയിലിനെ കുറിച്ചുള്ള വിശദമായ ചർച്ച നടത്തുകയും ആശങ്ക പങ്കുവക്കുകയും ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ബാലകൃഷൻ പി.കെ അദ്ധ്യക്ഷത വഹിച്ചു. ശശീന്ദ്രർ പറമ്പത്ത്, പ്രജോദ് ചന്ദന പറമ്പത്ത്, അനീഷ് പ്രശാന്തി, സത്യൻ പുന്നങ്കണ്ടി, മനോജ് മറുവട്ടംകണ്ടി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സുഗുണൻ കുനിയിൽ അസോസിയേഷൻ നിലപാട് വ്യക്തമാക്കി. കെ. റെയിൽ മൂലം ദുരിതമനുഭവിക്കുന്നവർക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കെ.റെയിലിന്റെ സ്ഥലമെടുപ്പ് അശാസ്ത്രീയത പരിഹരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യോഗം പ്രമേയത്തിലൂടെ ബന്‌ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. പ്രമേയം അസോസിയേഷൻ സിക്രട്ടറി വാസു. വി.വി.കെ. അവതരിപ്പിച്ചു. ജോ: സിക്രട്ടറി അനിൽ കുമാർ താമരമംഗലം സ്വാഗതം പറഞ്ഞു.


