കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി

കൊയിലാണ്ടി: യുവമോർച്ചാ നേതാവായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ചേലിയയിൽ വെച്ചു നടന്ന പരിപാടിയിൽ എസ്സ്.ആർ. ജയ് കിഷ്, അഡ്വ. വി.സത്യൻ, ലില്ലി മോഹൻ, പ്രിയ ഒരുവമ്മൽ, കെ. നളിനാക്ഷൻ, യുവമോർച്ച നേതാക്കളായ വി. വിനിൽ, അപർണ്ണ ചേലിയ എന്നിവർ സംസാരിച്ചു.
