കെ. എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു
വടകര: വിദ്യാഭ്യാസ മേഖല കാവിവത്കരിക്കുന്നതിന് ഇടതുപക്ഷം പിന്തുണ നല്‍കുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കേരളത്തിലെ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും അതിന് ഇടതു ഗവണ്‍മെന്റ് തുടര്‍ച്ചയായി അനുമതി നല്‍കുന്നതും വിദ്യാഭ്യാസ രംഗം കാവിവത്കരിക്കാനുള്ള പരിശ്രമങ്ങളായി വേണം കാണാനെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു. വടകരയില്‍ നടക്കുന്ന കെ. എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ടി.പി അദ്ധ്യക്ഷത വഹിച്ചു.
സാജിദ് നടുവണ്ണൂര്‍, ഒ.കെ.ഇബ്രാഹിം, എം.ഫൈസല്‍, ടി.കെ.അമ്മത്, ഒ.കെ.കുഞ്ഞബ്ദുള്ള . കളളിയില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ.എം.എ നാസര്‍ സ്വാഗതവും, കെ.അബദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.വിദ്യാഭ്യാസ സമ്മേളനം കെ.എസ്.ടി.യു.സംസ്ഥാന പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ എം ഷഹീദ്, പി .മുഹമ്മദ് മുസ്തഫ. ഷമീം മുഹമ്മദ്.
പി.കെ.എം.ഷഹീദ്. പി .എം.മുസ്തഫ. കല്ലൂര്‍ മുഹമ്മദലി എ .പി .അസീസ്, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

യാത്രയയപ്പ് സമ്മേളനം കെ എസ് ടി യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ.മൂസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ.അസീസ് ഉപഹാര സമര്‍പ്പണം നടത്തി.

