കെ.എസ്.ടി.എ നേതൃത്വത്തിൽ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി> കെ.എസ്.ടി.എ സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 9ന് ശനിയാഴ്ച കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10 മണിയ്ക്ക് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യും. സബ്ജില്ല പ്രസിഡണ്ട് ആർ.എം രാജൻ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ടി.എ ജില്ല ജോ: സെക്രട്ടറി വി. രാജഗോപാൽ വിഷയാവതരണം നടത്തും. കെ. മായൻ, അനിൽകുമാർ, വി.കെ സരോജിനി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.
