കെ.എസ്.ടി.എ ജനജാഗ്രത സദസ് സംഘടിപ്പിച്ചു
കൊയിലാണ്ടി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീ വിവേചനത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരെ കെ.സ്.ടി.എ സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്ത ജന ജാഗ്രതസദസ്സിന്റെ കൊയിലാണ്ടി ഉപജില്ലാ തല ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത നിർവഹിച്ചു. കന്നൂരിൽ വെച്ച് നടന്ന പരിപാടിയിൽ കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി ആർ. എം. രാജൻ, ജില്ലാ കമ്മിറ്റി അംഗം ആർ കെ. ദീപ എന്നിവർ സംസാരിച്ചു. സബ് ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും ഇ. വിലാസിനി നന്ദിയും രേഖപ്പെടുത്തി.

