കെ.എസ്.ടി.എ.ജനകീയ വിദ്യാഭ്യാസ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ കെ.എസ്.ടി.എ.യുടെ ജനകീയ വിദ്യാഭ്യാസ സംഗമം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയേകിക്കൊണ്ട് സംസ്ഥാനത്താകെ സംഘടിപ്പിച്ച രണ്ടായിരം വിദ്യാഭ്യാസസദസ്സുകളുടെ ജില്ലയിലെ സമാപനച്ചടങ്ങിന് വേദിയായത് ഗവ. ടി.ടി.ഐ. മൈതാനമാണ്.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്തു. എം. മുരളീധരന്‍ അധ്യക്ഷനായി. ശത്രുഘ്നന്‍, പി.കെ. പാറക്കടവ്, അനില്‍കുമാര്‍ തിരുവോത്ത്, പി.കെ. സതീശ്, എം.കെ. മോഹന്‍കുമാര്‍, കെ.എം. സത്യന്‍, ആര്‍.വി. അബ്ദുള്ള, പി.പി. രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്കാരിക സദസ്സ്, സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവയും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.

