കെ.എസ്.എസ്.പി.യു. വയോജന സംഗമവും ആരോഗ്യ ക്യാമ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക വയോജന ദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വയോജന സംഗമവും ആരോഗ്യ ക്യാമ്പും നടന്നു. സംഗമത്തോടനുബന്ധിച്ച് നടന്ന ഭക്ഷണക്രമീകരണത്തെക്കുറിച്ച് ഡോ: ശ്രീപ്രിയ ഷാജി (പി.എച്ച്.ഡി) ക്ലാസെടുത്തു. ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ. മാരാർ അദ്ധ്യക്ഷത വഹിച്ചു. എം.പത്മനാഭൻ മാസ്റ്റർ സ്വാഗതവും, ടി.എം കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
