കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (CITU) സമ്മേളനം

കൊയിലാണ്ടി: കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികളെ മസ്ദൂര്‍ തസ്തികളില്‍ നിയമിക്കണമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു. കൊയിലാണ്ടി സബ്ബ് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഏഴിന് തിരുവനന്തപുരം വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തും.
ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. ടി.കുട്ടികൃഷ്ണന്‍, എന്‍.കെ.ദാസന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.അജിത്ത് കുമാര്‍ (പ്രസി), ടി.കുട്ടികൃഷ്ണന്‍ (വൈസ് പ്രസി), ടി.കെ.സജീവന്‍ (സെക്ര), ടി.പി.കരുണാകരന്‍ (ജോ.സെക്ര).

