കെ.എം ഷാജി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അഴീക്കോട് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കെ.എം ഷാജി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യനാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഷാജി ആവശ്യപ്പെടും. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അപ്പീലില്‍ തീരുമാനം വരുന്നതുവരെ അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഷാജി ആവശ്യപ്പെടും. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, മനു അഭിഷേഖ് സിംഗ്വി, ദുഷ്യന്ത് ദവെ എന്നിവരില്‍ ഒരാള്‍ ഷാജിക്ക് വേണ്ടി ഹാജരാകും.

അതേസമയം കേസില്‍ തന്റെ ഭാഗം കേട്ട ശേഷമേ തീരുമാനമെടുക്കാവൂ എന്നവശ്യപ്പെട്ടു ഷാജിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ്‌കുമാര്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വി ഗിരിയാണ് കേസില്‍ നികേഷിന് വേണ്ടി ഹാജരാവുക.

