KOYILANDY DIARY.COM

The Perfect News Portal

കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതിക്ക് തുടക്കമായി

കാസര്‍ഗോഡ്: സംസ്ഥാനം ഒട്ടാകെയുള്ള അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ തുടക്കമിട്ടു. കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ സജിത്തിന്‌ ആണ് മമ്മൂട്ടി ഉപകരണങ്ങള്‍ കൈമാറിയത്.

കാസര്‍ഗോഡ് ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും കലക്ടര്‍ വഴി സഹായം എത്തിക്കും. സമാനമായ ആവശ്യമുള്ള കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും വരും ദിവസങ്ങളില്‍ ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കും. കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തില്‍ കളക്ടര്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.

മമ്മൂട്ടിയെ കാണാനെത്തിയ ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് ഉപകരണങ്ങള്‍ കലക്‌ടര്‍ക്ക് കൈമാറിയത്. ആദിവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്കു നന്ദി പറയാനും കൂടുതല്‍ സഹായങ്ങള്‍ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും കാടിറങ്ങി അവിടെവരെ എത്തിയത്.

Advertisements

മമ്മൂട്ടിയുടെ മുമ്ബില്‍ അവര്‍ തുടികൊട്ടി പാട്ടുപാടിയപ്പോള്‍, അവര്‍ക്കൊപ്പം ചേര്‍ന്ന് പാടാന്‍ ഇക്കയും മുന്‍കൈയ്യെടുത്തു. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കുകയും ചെയ്‌തു. ഒപ്പം മുളകൊണ്ടുള്ള ഒരു മാല മമ്മൂട്ടിയെ അണിയിക്കുകയും ചെയ്‌തു.

Share news

Leave a Reply

Your email address will not be published. Required fields are marked *