കൂത്തംവള്ളി തോടില്‍നിന്നും മലിനജലം കയറി വീട്ടുകാര്‍ ദുരിതത്തില്‍

കൊയിലാണ്ടി: മണലടിഞ്ഞ് ഒഴുക്ക് നിലച്ച കൂത്തംവള്ളി തോടില്‍നിന്നും മലിനജലം കയറി വീട്ടുകാര്‍ ദുരിതത്തില്‍. എട്ടുവീടുകളിലേക്ക് വെള്ളം കയറി. അരയന്‍കാവ് പ്രദേശത്തെ അരയന്റെ പറമ്പില്‍ രവി, മനേഷ്, സുമിത്ര, സുജിത, വിശ്വനാഥന്‍, പ്രേമന്‍, സുചിത്രകുമാര്‍, മല്ലിക എന്നിവരുടെ വീടുകളിലേക്കാണ് തോട്ടിലെ വെള്ളം കയറിയത്. മഴകനത്താല്‍ ദുരിതം ഇനിയും കൂടും. കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റത്തെ തുടര്‍ന്നാണ് തോട്ടില്‍ മണല്‍നിറഞ്ഞ് തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ടത്. ഇതോടെ തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകുന്നത് ഇല്ലാതായി. നാട്ടുകാര്‍ ഭാഗികമായി മണല്‍നീക്കം ചെയ്‌തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണല്‍ നീക്കംചെയ്താലേ തോട് ഒഴുകിതുടങ്ങുകയുള്ളു.
