KOYILANDY DIARY.COM

The Perfect News Portal

കുഴല്‍ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിൻ്റെ പിടിയില്‍

മലപ്പുറം: കോടൂരില്‍ 80 ലക്ഷം രൂപയുടെ കുഴല്‍ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിൻ്റെ പിടിയില്‍. കവര്‍ച്ചയുടെ സൂത്രധാരനായ പുല്‍പ്പള്ളി സ്വദേശി സുജിത്ത്, മൂക്കന്നൂര്‍ സ്വദേശി ശ്രീജിത്ത്, പ്രതികള്‍ക്ക് എറണാകുളത്ത് ഒളിത്താവളം ഒരുക്കിയ ഷിജു എന്നിവരെയാണ് മലപ്പുറം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വയനാട് നമ്പിക്കൊല്ലിയിലുള്ള വയല്‍മൗണ്ട് റിസോര്‍ട്ടിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

ഒളി സങ്കേതം വളയുന്നതിനിടയില്‍ പോലീസിനെ വെട്ടിച്ചു വനത്തിലേക്ക് കടന്നു കളഞ്ഞ മുഖ്യപ്രതി സുജിത്തിനെ മണിക്കൂറുകള്‍ തിരഞ്ഞാണ് കീഴ്‌‌പെടുത്തിയത്. നിരവധി വധശ്രമ കേസിലെയും കാസറഗോഡ് മൂന്നര കോടി തട്ടിയ കേസിലെ മുഖ്യ പ്രതിയുമായമാണ് സുജിത്ത്. സുജിഒളി സങ്കേതത്തില്‍ സുജിത്തിന്റെകൂടെ ഉണ്ടായിരുന്ന കാസറഗോഡ് മൂന്നര കോടി തട്ടിയ കേസിലും പുല്‍പള്ളി സ്റ്റേഷനിലെ വധശ്രമ കേസിലും ഉള്‍പ്പെട്ട ജോബിഷ് ജോസഫ്, അഖില്‍ ടോം, അനു ഷാജി എന്നിവരെ കസ്റ്റഡിയില്‍ എടുത്തു പുല്‍പള്ളി സ്റ്റേഷനിലേക്ക് കൈമാറി. നേരത്തെ സുജിത്തിനെതിരെയും ജോബിഷ് ജോസഫ്‌നെതിരെയും കാസറഗോഡ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതോടെ കേസിലേക്ക് പത്തു പേരെ അറസ്റ്റ് ചെയ്യുകയും ഏഴു വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്‌പി പി എം പ്രദീപി ന്റെ നിര്‍ദ്ദേശാനുസരണം മലപ്പുറം പോലീസ് ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ടീം അംഗങ്ങള്‍ ആയ എഎസ്‌ഐ ബിജു കെ പട്ടത്ത്, പി സഞ്ജീവ്, ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, കെ കെ ജസീര്‍, ആര്‍ ഷഹേഷ്, കെ സിറാജ്ജുദ്ധീന്‍, ഹമീദലി, നിധിന്‍ രജീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisements


Share news

Leave a Reply

Your email address will not be published. Required fields are marked *