കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് ഓഫീസിനു നേരെ അക്രമം

വടകര : തിരുവള്ളൂരിലെ കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് ഓഫീസിനു നേരെ അക്രമം. വ്യാഴാഴ്ച രാത്രിയാണ് ഓഫീസിനു നേരെ അക്രമമുണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലു കൊണ്ട് എറിഞ്ഞു തകര്‍ത്തതാണെന്ന് കരുതുന്നു. വടകര പൊലീസില്‍ പരാതി നല്‍കി.
അതേസമയം സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് മനപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഓഫീസ് അക്രമത്തിനു പിന്നിലെന്ന് തിരുവള്ളൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. ഓഫീസ് അക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഓഫീസ് അക്രമിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തിരുവള്ളൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.കെ മുഹമ്മദ്, സി.എ നൗഫല്‍, കെ.കെ ഷരീഫ്, മുഹമ്മദലി കൂമുള്ളി, സമീര്‍ കണ്ണോത്ത്, കാസിം പി.കെ നേതൃത്വം നല്‍കി.

