കുറ്റിക്കാടുകളും വള്ളികളും നിറഞ്ഞ് നെല്യാടിപാലം

കൊയിലാണ്ടി: നെല്യാടിപാലത്തിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമാവുംവിധം കുറ്റിക്കാടുകളും വള്ളികളും പടരുന്നു . പാലത്തിന്റെ കൈവരികളെവരെ കാട്ടുചെടികളുടെ വള്ളികൾ പടർന്നു കൊണ്ടിരിക്കയാണ്. ഡ്രൈവർമാരുടെ മുന്നോട്ടുള്ള കാഴ്ചയെ ഇവ മറയ്ക്കുന്നു . എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ വളരെ അടുത്ത് എത്തിയാൽ മാത്രമേ ശ്രദ്ധയിൽപെടുകയുള്ളു. റോഡിൽ പല ഭാഗത്തും കുഴികളുമുണ്ട്. 2000 – ൽ സ്ഥാപിച്ച പാലത്തിൽ ഇതുവരെ വിളക്കുകൾ സ്ഥാപിച്ചിട്ടില്ല.
