കുറുവന്തേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മദ്ദനമേറ്റു

നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കുറുവന്തേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുവന്തേരി സ്വദേശി പുന്നോറത്ത് അസീസ്(27)ന് മര്‍ദ്ദനമേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.കെ.എസ്.യു ഓഫിസില്‍ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ ഏഴ് പേരടങ്ങുന്ന സംഘം ഓഫിസില്‍ കയറി വന്ന് മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ അസീസ് നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സ തേടി. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി കുറുവന്തേരിയില്‍ കെ.എസ്.യു ഓഫീസിന് നേരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഓഫീസില്‍ കരി ഓയില്‍ ഒഴിക്കുന്നതും കൊടികളും മറ്റു പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നതും സ്ഥിരമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊടിമരവും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചിരുന്നു.

