KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വലിയ വട്ടളം ഉരുളി സമർപ്പിച്ചു

കൊയിലാണ്ടി: മലബാർ ദേവസ്വത്തിന് കീഴിലുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വലിയവട്ടളം ഉരുളി (ചരക്ക്) സമർപ്പിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മകര ചൊവ്വാഴ്ച കാലത്ത് സമർപ്പണം നടന്നു. മേൽശാന്തി കീഴാറ്റുപുറം പ്രദീപ് നമ്പൂതിരി, ചെയർമാൻ ടി.കെ. വാസുദേവൻ നായർ, ഭാരവാഹികളായ വി.വി. പത്മനാഭൻ നായർ, വടക്കയിൽ ദാസൻ നായർ, ഭക്തജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *