KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9ന് കൊടിയേറും

കൊയിലാണ്ടി : കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോൽസവം ഫെബ്രുവരി9 മുതൽ 13 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ  അറിയിച്ചു. ക്ഷേത്രം തന്ത്രി നരിക്കിനി എടമന മോഹനൻ നമ്പൂതിരി, മേൽശാന്തി പെരുമ്പള്ളി ഇല്ലം പ്രദീപ് നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.

ഫെബ്രുവരി 9ന് കാലത്ത് വിശേഷാൽ ചടങ്ങുകൾക്ക് ശേഷം കാലത്ത് 10-30-ന് ചാക്യാർകൂത്ത് , വൈകീട്ട് 6-30 ന് തായമ്പക, രാത്രി 7-30 ന് കലാ പരിപാടികൾ.

10 – ന് കാലത്ത് 10-30-ന് ഓട്ടൻ തുള്ളൽ, വൈകീട്ട് 6.30-ന് തായമ്പക, രാത്രി 7-ന് ചെണ്ടമേളം അരങ്ങേറ്റം, രാത്രി 8-30-ന് നാടകം – വിഷകണ്ഠൻ.

Advertisements

11-ന് കാലത്ത് 10-ന് കുടവരവ്, 11 – മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, വൈകീട്ട് 6.30-ന് തായമ്പക, സോപാനനൃത്തം.

12 – ന് ഉച്ചാൽ മഹോത്സവം, കാലത്ത് 9ന് കൊടി ഉയർത്തൽ, വൈകീട്ട് 5-ന് കാഴ്ചശീവേലി, പഞ്ചാരിമേളം, തണ്ടാന്റെയും അവകാശികളുടെയും വരവ്, 6-30-ന് ദീപാരാധന, താലപ്പൊലി , വിശേഷാൽ തായമ്പക, കരിമരുന്ന് പ്രയോഗം. ക്ഷേത്രത്തിൽ അരങ്ങേറും.

13ന് – താലപ്പൊലിമഹോത്സവം. വൈകീട്ട് 4-ന് ആഘോഷവരവുകൾ, 6-30 ന് താലപ്പൊലിയോടു കൂടിയ എഴുന്നള്ളിപ്പ്, രാത്രി 10.30 ന് ഡയനാമിറ്റ് ഡിസ്പ്ളെ, 11-30ന് ഗാനമേള.

പുലർച്ചെ കോലം വെട്ടോടെ ഉൽസവ സമാപനം. വാർത്താ സമ്മേളനത്തിൽ എൻ.വി.ദാമോദരൻ , കല്ലേരി ദാസൻ, കെ.ദാസൻ, ഡി.കെ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *