കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ

മുംബൈ: ഇന്ത്യയില്‍ കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും. ജനുവരി 16 മുതല്‍ ഫെബ്രുവരി ആറ് വരെയാണ് ഈ ഓഫറിന് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. മെയ് ഒന്ന് മുതല്‍ ഫെബ്രുവരി ആറ് 2018 വരെയുള്ള യാത്രകളാണ് ഈ നിരക്കില്‍ ബുക്ക് ചെയ്യാവുന്നത്. ബെംഗളൂരു, ഛണ്ഡിഗഡ്, ഗോവ, ഗുവഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി, പുനെ, വിസാഗ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ പ്രത്യേക നിരക്ക്. മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്യുന്നു. ക്വാലലംപൂരിലേക്കും ബാങ്കോക്കിലേക്കുമാണ് ഈ നിരക്ക്.
