കുരുത്തോലക്കളരി സംഘടിപ്പിച്ചു

കൊയിലാണ്ടി> സൗഹാർദ സ്വയംസഹായ സംഘം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് കുരുത്തോലക്കളരി സംഘടിപ്പിച്ചു. നാടക നടൻ അരങ്ങാടത്ത് വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.വി ബിജു അദ്ധ്യക്ഷത വഹിച്ചു. നാടൻ കരവിരുന്ന് കലാകാരൻ പി.ടി ബാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. പറമ്പത്ത് വേണുഗോപാലൻ, വി. നാരായണൻ, കെ.ടി.കെ ബാബു, എ.കെ സത്യൻ, വി.കെ രവീന്ദ്രൻ, മണക്കാട്ടിൽ രാജൻ എന്നിവർ സംസാരിച്ചു.
