കുന്ദമംഗലത്ത് നാളെ തൊഴിൽമേള സംഘടിപ്പിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലും ജിടെക് കമ്ബ്യൂട്ടര്‍ എഡ്യുക്കേഷന്‍ കുന്ദമംഗലവും സംയുക്തമായി നാളെ കുന്ദമംഗലത്ത് സൗജന്യ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടത്തുന്ന തൊഴില്‍ മേള എം. കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തപ്പെടുന്ന ഈ ബൃഹത് സംരഭത്തില്‍ ഇരുപത്തിയഞ്ചോളം പ്രമുഖ കമ്ബനികള്‍ പങ്കെടുക്കുന്നു. ഈ തൊഴില്‍ മേളയില്‍ 1200 ഓളം ഒഴിവുകളിലേക്ക് പത്താം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 4സെറ്റ് ബയോഡാറ്റയും 2 പാസ്പോര്‍ട്സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്.

