കുനിയിൽ കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ ആളെ പുറത്തെടുത്തു

കൊയിലാണ്ടി : അത്തോളി കുനിയിൽ കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ ആളെ പുറത്തെടുത്തു.സുരേന്ദ്രൻ കാണാരമ്പത്ത് (കാക്കൂർ) എന്നയാളാണ് പുഴയിൽ ചാടിയത്. ഫയർഫോഴ്സും. നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടുകിട്ടി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.
കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ, അസി. സ്റ്റേഷൻ ഓഫീസർ കെ.സതീശൻ, ലീഡിംഗ് ഫയർമാൻ സുജാത്, ഫയർമാൻമാരായ ഷിജിത്ത്, നിഖിൽ, സത്യനാഥ്, വിജയൻ, വിജീഷ്, ഡ്രൈവർമാരായ പ്രശാന്ത്, രാജീവ്, ഹോം ഗാർഡ് വിജയൻ എന്നിവർ പങ്കെടുത്തു.

