കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെയും റോട്ടറി ഇന്റര്‍നാഷണല്‍ 3201-ന്റെ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23-ന് രാവിലെ ഒന്‍പതു മുതല്‍ രണ്ടുവരെ പി.വി.എസ്. ആശുപത്രിയില്‍ ക്യാമ്പ് നടക്കും.
ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തും. ഹൃദ്രോഗമുള്ളതോ, വരാന്‍ സാധ്യതയുള്ളതോ ആയ 18 വയസ്സിനു താഴെയുള്ളവരെയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് ഇക്കോ-കാര്‍ഡിയോഗ്രാഫ് അടക്കമുള്ള വിദഗ്ധമായ പരിശോധനകള്‍, കൗണ്‍സലിങ് എന്നിവ നല്‍കും.
അമൃതാ ആശുപത്രിയുടെ ഒരു കാര്‍ഡിയോളജി ഒ.പി. സ്ഥിരമായി കോഴിക്കോട് പി.വി.എസ്. ആശു
പത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് വരുന്ന കുട്ടികള്‍ക്ക് തുടര്‍ ചികിത്സ അവിടെ ലഭിക്കും. എയിംസ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രേണു പി. കുറുപ്പ്, പി.വി.എസ്. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് സുഭാഷ്, വേണു താമരശ്ശേരി, പി.കെ. ശ്രീധരന് നായര്‍, പ്രസാദ് എന്‍. നായര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഫോണ്‍: 7034028610.