കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറുമാസത്തിനകം വധശിക്ഷ നല്‍കണം

ഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറുമാസത്തിനകം വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവല്‍ ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല സമിതിയെ രൂപീകരിക്കണം. ആറു മാസത്തിനുള്ളില്‍ വധശിക്ഷയെന്ന നിയമം വന്നാല്‍ ആ ഭയത്തിലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളില്‍നിന്ന് അവര്‍ പിന്മാറണം. അങ്ങനെയെ ഇത്തരം ആളുകളുടെ മാനസികാവസ്ഥ മാറ്റാനാകൂയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒന്നര വയസ്സുള്ള കുട്ടി പീഡനത്തിനിരയായി. ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് കുട്ടിക്കു നടത്തേണ്ടിവന്നത്. തൊട്ടുപിന്നാലെ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഏഴുവയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി. ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണു കുറ്റവാളികള്‍. പെണ്‍കുട്ടി ഇപ്പോഴും ഭീം റാവു അംബേദ്കര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനെ നിരവധിത്തവണ കണ്ടുവരികയാണ്. ഇനി ഇക്കാര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുമെന്നു തോന്നുന്നുവെന്നും സ്വാതി മാലിവല്‍ കൂട്ടിച്ചേര്‍ത്തു.

