കുടുംബശ്രീ ജില്ലാ കലോത്സവം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ നടക്കും

കൊയിലാണ്ടി: കുടുംബശ്രീ കോഴിക്കോട് ജില്ലാ കലോത്സവം മെയ് 18ന് കാലത്ത് 10 മണിക്ക് ആരംഭിക്കും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഇ.എം.എസ്. ടൗൺഹാളിലാണ് പരിപാടി നടക്കുക. ജില്ലയിലെ മുഴുവൻ സി.ഡി.എസ്. കലോത്സവത്തിനുശേഷം 4 താലൂക്കുകളിലെയും മത്സരം പൂർത്തിയാക്കിയതിന്‌ശേഷമാണ് ജില്ലാ കലോത്സവം നടക്കുന്നത്.
സംഘഗാനം, സംഘനൃത്തം, നാടോടി നൃത്തം, തിരുവാതിരക്കളി, ഒപ്പന, നാടകം, ശിങ്കാരിമേളംഉൾപ്പെടെ ഇരുപത്തഞ്ചോളം ഇനങ്ങളിലാണ് മത്സരം നടക്കുകയെന്ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ പി. സി. കവിത ഉൾപ്പെടെ വിവിധ ഉദ്യാഗസ്ഥരും ടൗൺഹാളിൽ സന്ദർശനം നടത്തി.

