കുടുംബശ്രീ ജില്ലാമിഷന്‍ സ്നേഹവീടിന്റെ താക്കോല്‍ദാനo മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിക്കുo

കോഴിക്കോട് > കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനച്ചടങ്ങ് ശനിയാഴ്ച നടക്കും. കുന്നമംഗലം പൊയ്യയില്‍ വൈകിട്ട് നാലിന് കുന്നമംഗലം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കുളമുള്ളകണ്ടിയില്‍ മാളു അമ്മക്ക് വീടിന്റെ താക്കോല്‍ കൈമാറി ഉദ്ഘാടനം”നിര്‍വഹിക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബശ്രീ വാര്‍ഷികപരിപാടികളുടെ ഭാഗമായാണ് ‘കൂട്ടായ്മയിലൊരു കൂടൊരുക്കാം’ എന്ന സന്ദേശവുമായി സ്നേഹവീട് പദ്ധതിക്ക് ജില്ലാമിഷന്‍ രൂപം നല്‍കിയത്. പ്രാദേശികമായ കൂട്ടായ്മകളിലൂടെ നിരാലംബരായ ആളുകള്‍ക്ക് വീട് ഒരുക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 32 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലായി 37 വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചത്. 550 മുതല്‍ 600 വരെ ചതുരശ്ര അടി വിസ്തൃതിയില്‍ നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുന്ന വീടുകളാണ് നിര്‍മിക്കുന്നത്.

അഴിയൂര്‍, കുന്നുമ്മല്‍, കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പയ്യോളി, മേപ്പയ്യൂര്‍, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ബാലുശേരി, കൂരാച്ചുണ്ട്, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം, നന്മണ്ട, കാക്കൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്നമംഗലം, ചാത്തമംഗലം, പെരുമണ്ണ, പുതുപ്പാടി, തിരുവമ്പാടി, കിഴക്കോത്ത്, മടവൂര്‍, ഒളവണ്ണ, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, കോഴിക്കോട് സെന്‍ട്രല്‍, കൊയിലാണ്ടി എന്നീ സിഡിഎസ്സുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതി ഏറ്റെടുത്തത്. മിക്കവയുടെയും പ്രവൃത്തി പുരോഗമിച്ചുവരികയാണ്. കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി കെ സീനത്ത്, വിനോദ് പടനിലം, സീന അശോകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

